Wednesday, October 12, 2016
തണുപ്പ് തട്ടാതിരിയ്ക്കാന്‍
തണുപ്പ് കാലത്ത് ഒരു പത്രത്തില്‍ കുറച്ച് അരിയെടുത്ത് അതില്‍ തീപ്പെട്ടി സൂക്ഷിച്ചാല്‍ വളരെ എളുപ്പം കത്തുന്നതാണ്.
ചൂടുള്ള ചായ
ചൂടുള്ള ചായയോ പാലോ ഗ്ലാസിലേയ്ക്ക് ഒഴിയ്ക്കുന്നതിന് മുന്‍പ് ഗ്ലാസില്‍ ഒരു സ്പൂണ്‍ നിക്ഷേപിക്കുക. ചൂട് സ്പൂണ്‍ വലിച്ചെടുക്കും. ചൂടുകൊണ്ട് ഗ്ലാസ് പൊട്ടില്ല.
ചപ്പാത്തിയ്ക്കു വെള്ളം കൂടിപോയാല്‍
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോള്‍ വെള്ളം കൂടിപോയാല്‍ ഒരു മണിയ്ക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. മാവ് നന്നായി കുഴച്ച് പരത്താന്‍ സാധിയ്ക്കും.
കണ്ണാടിയ്ക്ക് ടൂത്ത്‌പേസ്റ്റ്
മങ്ങിയ കണ്ണാടി പാത്രങ്ങളും ഫോട്ടോയുടെ ചില്ലുകളും അല്‍പ്പം ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് തുടയ്ക്കുക. പഴയ ഭംഗി വീണ്ടും കിട്ടും.
ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിയാല്‍
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കിയാല്‍ മതി. ഗ്ലാസുകളെ തമ്മില്‍ ഒട്ടിച്ച് നിര്‍ത്തുന്ന ജലം ആവിയായി ഗ്ലാസുകള്‍ വിട്ട് കിട്ടും.
എണ്ണ തെളിയാന്‍
പലഹാരങ്ങള്‍ ഉണ്ടാക്കിയ ശേഷം മിച്ചം വരുന്ന എണ്ണയില്‍ പൊട്ടറ്റോ ചിപ്സ് ഉണ്ടാക്കിയാല്‍ എണ്ണ തെളിഞ്ഞ് കിട്ടും.
കത്രികയ്ക്ക് മൂര്‍ച്ച കൂട്ടാന്‍
മൂര്‍ച്ച കുറവുള്ള കത്രിക കൊണ്ട് സാന്ഡ് പേപ്പര്‍ കുറെ നേരം മുറിച്ചാല്‍ കത്രികയ്ക്ക് മൂര്‍ച്ച കൂടും.
എണ്ണ കനക്കാതിരിയ്ക്കാന്‍
എണ്ണ കനച്ചു പോകാതിരിയ്ക്കാന്‍ എണ്ണയില്‍ നാലഞ്ചു നെല്‍മണികള്‍ ഇട്ട് വയ്ക്കുക.
ഉള്ളി മുറിയ്ക്കുമ്പോള്‍
ഉള്ളി മുറിയ്ക്കുമ്പോള്‍ കണ്ണുനീര്‍ വരാതിരിയ്ക്കാന്‍ റഫ്രിജറേറ്ററില്‍ വെച്ച് തണുപ്പിച്ചശേഷം മുറിയ്ക്കുക.
ഇഞ്ചിയുടെ സ്വാദ്
ഇഞ്ചിയും വെളുത്തുള്ളിയും കറിക്ക് ഉപയോഗിക്കുമ്പോള്‍ തൊലിയോടെ ചതയ്ക്കുകയോ അരയ്ക്കുകയോ ചെയ്യുന്നതാണ് ഗുണത്തിനും മാനത്തിനും നല്ലത്.
ആപ്പിള്‍ മുറിക്കുമ്പോള്‍
ആപ്പിള്‍ മുറിച്ചാല്‍ ഉടനെ നാരങ്ങാ നീര് കലര്‍ത്തിയ വെള്ളത്തില്‍ മുക്കി എടുക്കുക. മുറിച്ച ഭാഗത്തെ നിറവെത്യാസം ഒഴിവാക്കാം.
Tuesday, October 11, 2016
അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍
അടുക്കളയിലെ ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ അല്‍പ്പം മഞ്ഞള്‍ പൊടി ഉറുമ്പ് ഉള്ള ഭാഗത്ത് വിതറി കൊടുക്കുക.
അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍
അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍ അല്‍പ്പം വിനാഗിരി ചേര്‍ത്ത വെള്ളം കൊണ്ട് തുടയ്ക്കുക.
Subscribe to:
Posts (Atom)